ഏറെ കുപ്രസിദ്ധി നേടിക്കഴിഞ്ഞിരിക്കുകയാണ് ബെയ്ജിംഗ് ഒളിമ്പിക്സ്! നമ്മള് വസിക്കുന്ന ലോകം ആകെ മാറിപ്പോയിരിക്കുന്നു. സമാധാനത്തിണ്റ്റെ പ്രതീകമായ ഒലിവ് ഇലകള്‍ കൊണ്ടുള്ള കിരീടം സമ്മാനമായി നല്കിയ ചരിത്രം ഈ കായികമേളയ്ക്കുണ്ട്,പക്ഷെ ഇ ത്തവണ എല്ലാവര്ക്കും തെറ്റ് പറ്റി. ആതിഥേയ രാഷ്ട്രമായ ചൈന ഇത്തരത്തിലുള്ള തിരിച്ചടി നേടാന്‍ കാരണങ്ങള്‍ രണ്ടുണ്ട്.
ആഫ്രിക്കന്‍ രാഷ്ട്രമായ സുഡാന് ചൈനയുടെ അടുത്ത സുഹൃത്താണ്.എണ്ണ സമ്പന്നമായ സുഡാനിലെ ഏറ്റവും വലിയ നിക്ഷേപം ചൈനയുടെതാണ്.സുഡാനീസ് സര്‍ക്കാരിന് ആയുഥങ്ങള്‍ എത്തുന്നതും ചൈനയില്‍ നിന്നാണത്രേ...സിവിലിയന്‍ യുദ് ധത്തില്‍ സുഡാനില്‍ മരിച്ചവര്‍ 2000000,വീട് നഷ്ട്പ്പെട്ടവര് 4000000; കണക്കുകള്‍ ഭീകരമായി കിടക്കുന്നു.ചൈന സുഡാനില്‍ സമാധാനം കൊണ്ടുവരാന്‍ ശ്രമിച്ചില്ല എന്നതാണ് പ്രധാന ആരോപണം.
രണ്ടാമതായി ചൈന-റ്റിബറ്റ് പ്രശ്നം. റ്റിബറ്റന്‍ ജനത ചൈനയുമായി രമ്യതയില്ലാതായിട്ട് വര്‍ഷങ്ങളാകുന്നു.റ്റിബറ്റന്‍ ആത്മീക ഗുരുവും നേതാവുമായ ദലൈ ലാമ 1959 മുതല്‍ ഇന്ത്യയില്‍ അഭയാര്‍ഥിയാണ്.എന്തു കൊണ്ടോ റ്റിബറ്റന്‍ ജനതയും ചൈനയ്ക്കെതിരേ തിരിയാന്‍ ഒളിമ്പിക്സ് ആയുഥമാക്കിയിരിക്കുന്നു.
"ഒരു ലോകം ,ഒരു സ്വപ്നം" ,ബെയ്ജിംഗ് ഒളിമ്പിക്സ് മുദ്രാവാക്യമാണിത്....പക്ഷെ എന്തൊക്കെയോ ദുസ്വപ്നങ്ങള്‍ ,ബെയ്ജിങ്ങിനെ പിടികൂടിക്കഴിഞ്ഞിരിക്കുന്നു,മനുഷ്യ മനസുകളേയും.
നമ്മള് പഠിച്ച അര്‍ഥപൂര്‍ണമായ ചില വരികള്‍:
"കൂടെയല്ലാ ജനിക്കുന്ന നേരത്തും
കൂടെയല്ലാ മരിക്കുന്ന നേരത്തും
മധ്യെയിങ്ങനെ കാണുന്ന നേരത്ത്
മത്സരിക്കുന്നതെന്തിനു നാം വൃഥാ!"
Monday, April 14, 2008
Subscribe to:
Post Comments (Atom)

1 comment:
നല്ല ചിന്ത. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍
Post a Comment