മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതിര്‍ മുഹമ്മദും ബ്ളോഗ് തുറന്നു.82കാരനായ മഹാതിര്‍ ഇക്കഴിഞ്ഞ മെയ് ദിനത്തിലാണ് തന്‍റ്റെ ആദ്യ ബ്ളോഗ് പ്രസിദ്‌ധീകരിച്ചത്.നീണ്ട 22വര്‍ഷം പ്രധാനമന്ത്രിയയിരുന്ന മഹാതിര്‍,1997 ഏഷ്യന്‍ സാമ്പത്തീക തകര്‍ച്ചയില്‍ നിന്നും മലേഷ്യയെ കരകയറ്റുന്നതില്‍ വഹിച്ച പങ്ക് മൂലം ലോകപ്രശസ്തനായി .
ഇപ്പോള്‍ മലേഷ്യയില്‍ ബ്ളോഗര്‍മാര്‍ ഒരു ശക്തിയായി മാറിക്കഴിഞ്ഞു.കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ ചില ബ്ളോഗര്‍മാര്‍ വിജയിച്ച് പാര്‍ലമെണ്റ്റില്‍ എത്തിയതും,മുന്‍ സര്‍ക്കാരിനെതിരെ പടവാളുമായി നിരവധി ബ്ളോഗര്‍മാര്‍ ഇറങ്ങിയതും മഹാതിര്‍ തീര്‍ച്ചയായും മനസിലാക്കിയിരിക്കും.ബ്ളോഗുകളുടെ ശക്തി മലേഷ്യ മനസിലാക്കി എന്നു വേണം കരുതാന്‍. Che Det എ ന്ന തൂലികാനാമമാണ് മഹാതിര്‍ ബ്ളോഗില്‍ ഉപയോഗിച്ചിരിക്കുന്നത്.
സന്ദര്‍ശിക്കാന്‍: www.chedet.com
ഇന്ദിരാ പോയിന്‍റ്റ്:
ശ്രീമാന്‍ മഹാതിറിണ്റ്റെ കുടുംബ പശ്ചാത്തലം പരിശോധിച്ചാല്‍ മലബാറിലെ ഒരു മുസ്ളിം തറവാട്ടില്‍ ചെന്നു നില്‍ക്കും.പിതാവ് ഒരു കുടിയേറ്റ മലബാറി.പക്ഷെ താന്‍ ഒരു കാലം വരെ മലയാളി ബന്ധം പുറത്ത് വിട്ടില്ല.മലേഷ്യയിലെ മലയ് മുസ്ളിം സമൂഹത്തിണ്റ്റെ സമുന്നതനായ നേതാവിന് ഒരിക്കലും അതിന് കഴിഞ്ഞില്ല.ഒരു പക്ഷെ മലയാളി ബന്ധം പുറത്തായിരുന്നെങ്കില്‍ മലേഷ്യക്ക് ശക്തനായ ഒരു പ്രധാനമന്ത്രിയെ നഷ്ടമായേനെ. താന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ തണ്റ്റെ ഔദ്യോഗിക വസതിയിലേക്ക് കയറി ചെന്ന ഒരു മലയാളി പത്രപ്രവര്‍ത്തകന്‍,അകത്ത് നിന്നും നല്ല മലബാറി മലയാളം കേട്ട് ഞെട്ടിയത് മനോരമയില്‍ മുന്‍പ് തോമസ് ജേക്കബ് എഴുതിയത് ഓര്‍മ വരുന്നു!

2 comments:
അങനെ മഹാതീറും നമ്മന്റെ ആളായി
മഹാതിര്‍ മാത്രല്ല,ഇറാന്‍ പ്രസിഡന്‍റ്റ് മുഹമ്മദ് അഹമദ്ജിനാദും ബൂലോകത്തെ താരമാണ്.
Post a Comment